20 ജൂൺ, 2013

മഴകുറിപ്പുകൾ - ജൂണ്‍ 2013




സുര്യകിരണങ്ങൾ ഒരു വിദൂര സ്വപ്നമായി ,
അവൾ കാർമേഘങ്ങൾ കൊണ്ട് എന്നെ ആശ്വസിപിച്ചു ......
കോരിച്ചൊരിയുന്ന മഴയായി എന്നെ ആലിംഗനം ചെയ്തു ,
എരിയുന്ന മനസിന്നെ അവൾ തണുപിച്ചു .........

ഈ മഴയെ ഞാൻ സ്നേഹിക്കുന്നു, 
എന്റെ ദുഃഖങ്ങൾ മാറ്റുന്ന ഇവളെ ഞാൻ പ്രണയിക്കുന്നു....

ഈ മഴയ്ക്ക് എന്നോട് പ്രണയമാണോ , 
അതോ ഇവൾക്ക് എന്നോട് സഹതാപം ആണോ ......
അടുത്ത വേനക്കാലത്ത് എനിക്ക് ഓർക്കാൻ , 
മധുരസ്വപ്നങ്ങൾ തന്നു എന്നെ അശ്വസിപ്പികുവാണോ ........


16 ഒക്‌ടോബർ, 2012

എന്‍റെ മനസിലെ സംഗീതം


ഇന്നത്തെ മഴയില്‍ യാത്ര ചെയ്തപ്പോള്‍ എന്‍റെ മനസ്സില്‍ നിന്നും ഉയര്‍ന്ന എന്‍റെ സംഗീതം... മഴ നനഞ്ഞുള്ള യാത്രകള്‍ എനിക്ക് പ്രിയപെട്ടതാണ്..... ഓരോ മഴയും പുതുമ നിറഞ്ഞത്‌ ആണ്... അങ്ങന്നെ മഴയെ പ്രണയിച്ചു നടന്ന മനസ്സില്‍ നിന്നുതിര്‍ന്ന സംഗീതം ......

മനസിലൊരു സംഗീതം ഉറവാകുമോ, 
അതിന്നുള്ളില്‍ മതി മറന്നാടിടുമോ...
സ സ സ സ സ രീ രീ രീ രീ രീ പാടിടുമോ, 
സരിഗമ പധനിസ വഴങ്ങീടുമോ...
എന്നുളില്‍ സരസ്വതി വാണിടുമോ,
മുള്ളംകുഴളില്‍ ഈണങ്ങള്‍ ഊതിടുമോ ...
രാഗങ്ങള്‍ താളങ്ങള്‍ മൂളീടുമോ,
കീര്‍ത്തനം ഒന്ന് ഞാന്‍ പാടിടുമോ...
മനസിലൊരു സംഗീതം ഉറവാകുമോ............... ?


01 ജൂലൈ, 2012

മഞ്ഞു മൂടിയ വഴികള്‍......


ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
കൈകള്‍ കോര്‍ത്ത്‌ നടക്കുന്ന സ്നേഹം 

തോളോടുതോള്‍ ചേര്‍ന്നൊഴുകുന്ന സ്നേഹം 
നെഞ്ചോടു നെഞ്ചില്‍ അലിയുന്ന സ്നേഹം
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

കണ്ണോടു കണ്ണില്‍ തെളിയുന്ന സ്നേഹം
കാതില്‍ മൂളുന്ന കവിത ഈ സ്നേഹം 
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

കുളിരുന്ന മഞ്ഞില്‍ ചൂടാണ് സ്നേഹം 
പൊള്ളുന്ന വെയിലില്‍ തണലാണ്‌ സ്നേഹം 
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

കളില്ലും മുള്ളിലും കൂടെ നടക്കും 
ഒന്ന് തളരുമ്പോള്‍ താങ്ങായി സ്നേഹം 
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം

ഈ ജന്മമാകെ കൂടെ നടക്കും 
ഈ യാത്രയിലൊരു നിഴലായി നില്‍ക്കും 
നീ തന്ന സ്നേഹം തിരികെ തരുവാന്‍
ഇനിയും ജന്മങ്ങള്‍ ഏറെ എടുക്കും 

ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
എന്നോടൊത്തു നടക്കുന്ന സ്നേഹം
ഈ മഞ്ഞു മൂടിയ വഴികളിലൂടെ 
കൈകള്‍ കോര്‍ത്ത്‌ നടക്കുന്ന സ്നേഹം 

അനൂപ്‌ കുമാര്‍ 

08 മേയ്, 2012

മഞ്ഞു മൂടിയ വഴികള്‍....... (കുറിപ്പുകള്‍ .....)


മഞ്ഞു മൂടിയ വഴിയിലൂടെ
കൈകള്‍ കോര്‍ത്ത്‌ നടക്കുന്ന സ്നേഹം,
മഴത്തുള്ളികള്‍ എന്നെ മൂടുമ്പോള്‍
ചേര്‍ത്ത് പിടിച്ചു നടക്കുന്ന സ്നേഹം,
ഈ വഴികളില്‍ സ്നേഹം വിടര്‍ത്തുന്ന
ചെമ്പകപൂ മണമുള്ള സന്ധ്യകള്‍,
ഇന്നും എന്നും ഈ വഴികളില്‍ നമ്മള്‍
ഒത്തു ചേര്‍ന്ന് ഈ ജീവിതം പങ്കിടും…

അനൂപ്‌ കുമാര്‍

25 ഏപ്രിൽ, 2012

മഴയെന്ന സഖി...

മഴയെ പുണര്‍ന്നു ഞാന്‍ യാത്ര ചെയുമ്പോള്‍
ഇവളെന്റെ തോഴി ആയിരുന്നു
മഴ എന്‍റെ കൂടെ യാത്ര ചെയ്തപ്പോള്‍
അവളും എന്നെ തോഴനാക്കി

ഈ മഴത്തുള്ളികള്‍ സ്നേഹം ചൊരിയുന്ന
അവളുടെ കൈകള്‍ ആയിടുന്നു 
ഈ കാര്‍മേഘങ്ങള്‍ എന്നെ തലോടുന്ന 
അവളുടെ കാര്‍കൂന്തല്‍ ആയിടട്ടെ

മിന്നല്ലായ് ഇടികളായ് അവളെന്‍റെ മുന്നില്‍
അവളുടെ പരിഭവം ഒതിടുന്നു
നേര്‍ത്ത തണുപ്പുള്ള കാറ്റായ് വന്നെന്‍റെ
നെഞ്ചില്‍ അവളിന്ന് ചാഞ്ഞിടുന്നു 

എന്ന് വരുമെന്നു ചൊല്ലാതെ അവളന്ന്
എങ്ങോ മാഞ്ഞു പോയതല്ലേ
ഈ യാത്ര തുടരുമ്പോള്‍ എപ്പഴോ എവിടെയോ
അവളും എനെറ്റ്റെ കൂടെ വരും ............

                                                                -- അനൂപ്‌ കുമാര്‍

02 ഓഗസ്റ്റ്, 2011

കര്‍ണന്റെ വഴികളിലൂടെ.............

മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന് ആലോചിച്ചിട്ട് നാളുകള്‍ ആയി. പല വിഷയങ്ങളും മനസ്സില്‍ വന്നു, പലതും എഴുതി ഉപേക്ഷിച്ചു. ഒടുവില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഇതില്ലും നല്ല ഒരു വിഷയം ഇല്ല എന്ന് മനസ്സില്ലായി.

കീശയുടെ വലുപ്പം കൂട്ടാന്‍ ഐ. ടി. രംഗത്ത് മത്സരിച്ചു ജീവിക്കുന്നവരുടെ ഇടയില്‍, ഇപ്പോഴും നന്മയുടെ അംശം വറ്റിയിട്ടില്ല എന്ന് എന്നെ മനസിലാക്കിയ ഒരു യാത്രയിലൂടെ നിങ്ങളെ കൊണ്ട് പോകുവാന്‍ ആണ് ഈ ബ്ലോഗ്‌. ഈ ബ്ലോഗ്‌ ഒരു ആമുഖം മാത്രം ആണ്, ഈ യാത്ര വിവരണത്തെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍.

ഐ. ടി. ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയ എന്റെ കുറച്ചു സുഹുര്‍ത്തുകള്‍ കര്‍ണന്റെ വഴികളിലൂടെ സഞ്ചരിച്ച കഥ. ആഘോഷ വേളകളില്‍ നമ്മളില്‍ പലരും പല വിഷയങ്ങളെ കുറിച്ച് സംസാരിക്കും. പലപ്പോഴും നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍, അല്ലെങ്കില്‍ ഒരു ദുരന്ത വാര്‍ത്തയെ കുറിച്ച്, അല്ലെങ്കില്‍ കഷ്ടപെടുന്ന കുറെ മനുഷ്യന്മാരെ കുറിച്ച്, അങ്ങന്നെ പല വിഷയങ്ങള്‍. ഒടുവില്‍ ഈ നാട് നന്നാവില്ല എന്ന് ശപിച്ചു പിരിയും, എന്നിട്ട് എല്ലാവരും വീണ്ടും ആ മത്സര ലോകത്ത് സജീവമാകും. 

 കഴിഞ്ഞ ആറു വര്‍ഷത്തെ ഐ. ടി. ജീവിതത്തില്‍ ഞാന്‍ കണ്ടത് ഇത് മാത്രം ആയിരുന്നു. പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ആയിരുന്നു എന്റെ ഈ സുഹുര്‍ത്തുക്കള്‍. ഒരു ആഘോഷ വേളയില്‍ കണ്ടു മുട്ടിയ ഒരു നല്ല മനുഷ്യന്‍റെ വാക്കുകളില്‍, അവര്‍ ഓരോ ജീവന്‍റെയും വില മനസിലാക്കുക ആയിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ ആള്‍ക്കാരെ സഹായിക്കുന്ന ഒരു സ്കൂള്‍ മാഷ്‌ ആയിരുന്നു. അവിടുത്തെ കഷ്ടപാടുകളെ കുറിച്ചും, അവര്‍ അനുഭവിക്കുന്ന കുറെ പ്രശനങ്ങളെ കുറിച്ചും പറഞ്ഞു തുടങ്ങിയപ്പോള്‍, ഇവര്‍ കര്‍ണന്റെ പാതയിലേക്കുള്ള കവാടം കണ്ടു തുടങ്ങിയിരുന്നു.

അഭിഷേക് ഹരികുമാര്‍, സുരാജ് രവീന്ദ്രന്‍, കിരണ്‍ മാത്യു തോമസ്‌ - ഈ മൂന്നു സുഹുര്‍ത്തുകള്‍ ആയിരുന്നു ഈ യാത്ര നടത്തിയത്. കാസര്ഗോടുള്ള ഈ കുട്ടികളെ കുറിച്ച് അറിഞ്ഞപ്പോള്‍, അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഇവര്‍ തീരുമാനിച്ചു. സാമ്പത്തിക സഹായം ചെയ്യാന്‍ കൂടെയുള്ള നല്ലവരായ സുഹുര്‍ത്തുക്കളെ സമീപിക്കുകയും ചെയ്തു. അങ്ങന്നെ കാസര്ഗോടുള്ള നാടുകാര്‍ക്ക് വേണ്ടി ഇവര്‍ മൂവരും നേരിട്ട് യാത്രയായി. രണ്ടു ദിവസം അവര്‍ അവിടുത്തെ പല സ്ഥലങ്ങളിലും പോയി, പലരെയും കണ്ടു.. ജീവിതത്തെ നേരിട്ട് കാണുക ആയിരുന്നു അവര്‍. എ.സീ ഫ്ലോറിലെ തണുപ്പും, സുഭിക്ഷമായ ആഹാരവും കഴിക്കുന്ന നമ്മള്‍ ചിന്തിക്കുന്നതിലും അപുറം ആണ് അവര്‍ കണ്ടതും അനുഭവിച്ചതും.

അവരുടെ യാത്രയില്‍ കണ്ട ആള്‍ക്കാരെ കുറിച്ചും, മനസിലാക്കിയ സത്യങ്ങളെ കുറിച്ചും, അവര്‍ എഴുതിയ ഒരു ബ്ലോഗ്‌ ഞാന്‍ നിങ്ങള്ക്ക് വേണ്ടി താഴെ കൊടുക്കുന്നു. ഈ ബ്ലോഗ്‌ നിങ്ങള്‍ വായിക്കണം..... നമ്മള്‍ പ്രശ്നങ്ങള്‍ എന്ന് കരുതുന്ന പലതും, വളരെ നിസാരം ആണ് എന്ന് നിങ്ങള്‍ക്ക് മനസിലാവും. ഇവരെ നിങ്ങള്‍ക്ക് പരിചയപെടുത്താന്‍ സാധിച്ചതില്‍ എനിക്ക് അങ്ങേയറ്റം സന്തോഷം ഉണ്ട്.



കര്‍ണന്റെ പാതയിലൂടെ ഇവര്‍ സഞ്ചരിക്കുമ്പോള്‍ ഇവര്‍ക്ക് കൂട്ടാകുവാന്‍ നിങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍, താഴെ കാണുന്ന ഗ്രൂപ്പില്‍ അംഗം ആവുക.